Post Category
മദ്രസ അധ്യാപക ക്ഷേമ നിധി ബോര്‍ഡ് മെറിറ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
2025-26 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് കുടിശ്ശികയില്ലാതെ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും www.kmtboard.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ജൂലൈ 31 നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ അധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആര്‍.ഡി.എഫ്.സി ബില്‍ഡിംഗ്, രണ്ടാം നില പി.ഒ, കോഴിക്കോട്-673005 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍ 0495 2966577, 9188230577.
date
- Log in to post comments