Skip to main content

ഡാക് അദാലത്ത്

കേരള പോസ്റ്റല്‍ സര്‍ക്കിള്‍ നോര്‍ത്തേണ്‍ റീജ്യന്‍ ഡാക് അദാലത്ത് ജൂണ്‍ 30 ന് രാവിലെ 11 ന് കോഴിക്കോട് നടക്കാവിലുള്ള പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ നടക്കും. കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലെ തപാല്‍ ഉപഭോക്താക്കള്‍ക്ക്  കത്തുകള്‍, മണി ഓര്‍ഡറുകള്‍, പാഴ്‌സലുകള്‍, സ്പീഡ് പോസ്റ്റ, പോസ്റ്റല്‍ സേവിങ്‌സ് ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ നല്‍കാം. പരാതികള്‍ ജൂണ്‍ 16 നകം അസിസ്റ്റന്റ് ഡയറക്ടര്‍ (ബില്‍ഡിങ്) ഓഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, നോര്‍ത്തേണ്‍ റീജ്യന്‍, നടക്കാവ്, കോഴിക്കോട് -673011 എന്ന വിലാസത്തില്‍ ലഭിക്കണം. കവറിന് മുകളില്‍ ഡാക് അദാലത്ത് എന്ന് രേഖപ്പെടുത്തണം.

date