Post Category
കര്‍ഷകരുടെ ആശങ്കകള്‍ക്ക് അതിവേഗം പരിഹാരം; കൃഷി വകുപ്പില്‍ ജില്ലാതല ഹെല്‍പ്പ് ലൈന്‍ തുടങ്ങി
കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും മൂലം ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് അടിയന്തിര സഹായവും മാര്‍ഗനിര്‍ദേശവും ഉറപ്പാക്കാന്‍ കൃഷി വകുപ്പ് പുതിയ സംവിധാനം ഏര്‍പ്പെടുത്തി. കൃഷി വകുപ്പ് ഡയറക്ടറേറ്റിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രത്യേക ഹെല്പ് ലൈന്‍ സംവിധാനവും സംസ്ഥാനതല നിരീക്ഷണ കേന്ദ്രവും പ്രവര്‍ത്തനം ആരംഭിച്ചു. എയിംസ് പോര്‍ട്ടല്‍ വഴി കര്‍ഷകര്‍ സമര്‍പ്പിക്കുന്ന അപേക്ഷകളുടെയും നഷ്ടപരിഹാര നടപടികളുടെയും പുരോഗതി തത്സമയം നിരീക്ഷിക്കാന്‍ കഴിയുന്ന ഡാറ്റാബേസും ഇതിനോടനുബന്ധിച്ച് സജ്ജമാക്കിയിട്ടുണ്ട്. പ്രകൃതിക്ഷോഭ ആനുകൂല്യങ്ങളും വിള ഇന്‍ഷുറന്‍സ് വിതരണവും വൈകുന്നത് പരിഹരിക്കാനാണ് പുതിയ സംവിധാനം. മലപ്പുറം ജില്ലയിലെ ഹെല്പ് ലൈന്‍ നമ്പര്‍- 9383471618, 9383471800.
date
- Log in to post comments