Post Category
പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരത്തിന് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു
വിവിധ മേഖലകളില്‍ അസാധാരണമായ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികളെ ആദരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരങ്ങള്‍ക്ക് നാമനിര്‍ദ്ദേശം ക്ഷണിച്ചു. ധീരത, സാമൂഹിക സേവനം, പരിസ്ഥിതി, കായികം, കലയും സംസ്കാരവും, ശാസ്ത്ര-സാങ്കേതികവിദ്യ എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് പുരസ്കാരം നല്‍കുന്നത്. ഈ മേഖലകളില്‍ മികവു പുലര്‍ത്തുകയും മികച്ച സംഭാവനകള്‍ നല്‍കുകയും ചെയ്തിട്ടുള്ള കുട്ടികളായിരിക്കണം. പ്രായം 2026 ജൂലൈ 31ന് 18 വയസ്സില്‍ താഴെ. രാഷ്ട്രീയ പുരസ്കാര്‍ പോര്‍ട്ടല്‍ (https://awards.gov.in) വഴിയാണ് നാമം നിര്‍ദ്ദേശം സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ജൂലൈ 31.
date
- Log in to post comments