Post Category
ഭക്ഷ്യസുരക്ഷാദിനം ആചരിച്ചു
ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ജൂണ്‍ 11ന് അരുവിത്തുറ സെന്റ് ജോര്‍ജ്് കോളജില്‍ വെച്ച് വിവിധ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഭക്ഷ്യസുരക്ഷാ പരിശീലന ക്ലാസും ഭക്ഷ്യസുരക്ഷാ ക്വിസ്സും നടത്തി. ക്വിസ് മത്സരത്തില്‍ അരുവിത്തുറ സെന്റ് ജോര്‍ജ്് കോളജ് ഒന്നാം സ്ഥാനവും ആലുവ സെന്റ് സേവ്യഴ്‌സ് കോളജ് രണ്ടാംസ്ഥാനവും നേടി. ഭക്ഷ്യസംരംഭകര്‍ക്കായി സെമിനാറും നടത്തി. ജൂണ്‍ 12ന് കോട്ടയം കാരിത്താസില്‍ നിന്ന് വിദ്യാര്‍ഥികളും പൊതുജനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പ് ജീവനക്കാരും അണിനിരന്ന വാക്കത്തണ്‍ കോട്ടയം ഡി.വൈ.എസ്.പി കെ.എസ.് അരുണ്‍ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ എ.എ. അനസ്, കാരിത്താസ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സൈജു പുതുപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments