Skip to main content

വൈദ്യുത സുരക്ഷാമുന്നറിയിപ്പ്

വേള്‍ഡ് കപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് ഇടുക്കി ജില്ലയിലെ വിവിധ ഇടങ്ങളില്‍ വലിയ കട്ടൗട്ടുകളും ഫ്ളക്സ് ബോര്‍ഡുകളും സ്ഥാപിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകളിലോ ട്രാന്‍സ്ഫോര്‍മര്‍ ഫെന്‍സിങ്ങുകളിലോ വൈദ്യുതി ലൈനുകളോട് ചേര്‍ന്നോ ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്നും  ബോര്‍ഡുകള്‍ കൊണ്ടു പോവുകയോ സ്ഥാപിക്കുകയോ ചെയ്യുന്ന അവസരങ്ങളില്‍ സമീപത്തുളള ലൈനുകളില്‍ മുട്ടാതിരിക്കുവാന്‍ അതീവ ശ്രദ്ധപുലര്‍ത്തണമെന്നും വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കണമെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.

 

date