Skip to main content

ജില്ലാതല അറിയിപ്പുകൾ

 ക്വിസ് മൽസരവും പോസ്റ്റർ രചനാ മൽസരവും നടത്തി 

ലോക ഭക്ഷ്യസുരക്ഷ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളിൽ ഭക്ഷ്യസുരക്ഷയെക്കുറിച്ച് അവബോധം വളർത്തുന്നതിന് സ്കൂൾ, കോളേജ്തല വിദ്യാർത്ഥികൾക്കായി ക്വിസ് മൽസരവും പോസ്റ്റർ രചനാ മൽസരവും സംഘടിപ്പിച്ചു.
ക്വിസ് മൽസരത്തിൽ വിവിധ ജില്ലകളിൽ നിന്നും ഇരുപതോളം ടീമുകൾ പങ്കെടുത്തു. പാലക്കാട്‌ എൻ.എസ്.എസ് എഞ്ചിനിയറിങ്ങ് കോളേജ് ഒന്നാം സ്ഥാനവും, കുത്തുപറമ്പ് കെ.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും, ഇഗ്നോ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് യഥാക്രമം 5000, 3000, 2000 രൂപ കാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
പോസ്റ്റർ രചന മൽസരത്തിൽ പയ്യന്നൂർ സെൻ്റ് മേരീസ് ഹൈസ്കൂളിലെ ശിവദ. കെ ഒന്നാം സ്ഥാനവും, ഗവ. നഴ്‌സിങ്ങ് സ്കൂളിലെ അഷ്‌ന തോമസ് രണ്ടാം സ്ഥാനവും മാട്ടൂൽ സഫ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഷിഫ ഷാജഹാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് 3000, 2000, 1000 രൂപ ക്രമത്തിൽ കാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

 കോർഡിനേറ്റർമാരെ നിയമിക്കുന്നു 

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഇരിവേരി (ചെമ്പിലോട്), കാരക്കുന്ന് (കണ്ണപുരം), പുഞ്ചവയൽ (കണ്ണപുരം), കുതിരുമ്മൽ (മാടായി) എന്നീ വിജ്ഞാൻവാടികളിൽ കോർഡിനേറ്റർമാരെ താത്കാലികമായി നിയമിക്കുന്നതിന് വാക്ക് - ഇൻ ഇൻ്റർവ്യൂ നടത്തുന്നു. ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും യോഗ്യതയുള്ള 21 നും 45 നും ഇടയിൽ പ്രായമുള്ള അതാത് തദ്ദേശ സ്ഥാപനങ്ങളിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് അപേക്ഷിക്കാം. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, താമസം തെളിയിക്കുന്ന രേഖ എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 18 ന് രാവിലെ 10.30 ന് സിവിൽ സ്റ്റേഷൻ അനക്‌സിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് എത്തണം. ഫോൺ 0497-2700590

 നഴ്സിംഗ് അസിസ്റ്റൻ്റ് 

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ നഴ്സിംഗ് അസിസ്റ്റൻ്റ് തസ്തികയിൽ ഒഴിവ്. എസ്.എസ്.എൽ.സി / തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും പ്രവൃത്തിപരിചയം നിർബന്ധമാണ്. സർക്കാർ മാനദണ്ഡമനുസരിച്ചുള്ള പ്രായപരിധി ബാധകമായിരിക്കും. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റും സഹിതം ജൂൺ 18 രാവിലെ പത്ത് മണിക്ക് സൂപ്രണ്ട് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം. നിയമനം ദിവസ വേതനാടിസ്ഥാനത്തിൽ ആയിരിക്കും. കൂടുതൽ വിവരങ്ങൾ gmckannur.edu.in ൽ.

date