Skip to main content

എം.ബി.എ കോഴ്സിലേക്കുള്ള പ്രവേശനം: താത്കാലിക ഫലം പ്രസിദ്ധീകരിച്ചു

2026-27 അധ്യയന വർഷത്തെ  എം.ബി.എ പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ 2026 മെയ് 31 നു നടത്തിയ  കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (KMAT – 2026 സെഷൻ 2) പ്രവേശന പരീക്ഷയുടെ പുതുക്കിയ ഉത്തര സൂചികയും താത്കാലിക ഫലവും അപേക്ഷകർ ഓൺലൈൻ പരീക്ഷയിൽ രേഖപ്പെടുത്തിയ ഉത്തരങ്ങളും പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ് സൈറ്റായ www.cee.kerala.gov.in  ൽ  പ്രസിദ്ധീകരിച്ചു. താത്കാലിക ഫലം സംബന്ധിച്ച് പരാതിയുള്ള വിദ്യാർഥികൾ  പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇമെയിൽ (ceekinfo.cee@kerala.gov.inമുഖേന ജൂൺ 17 നു 2 ന് മുൻപായി പരാതികൾ അറിയിക്കണം.  വിശദവിവരങ്ങൾക്ക് www.cee.kerala.gov.in .

പി.എൻ.എക്‌സ്. 2002/2026

date