വിഷൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിദ്യാർഥികൾക്ക് പ്ലസ് ടു/വി.എച്ച്.എസ്.സി പഠനത്തിനൊപ്പം രണ്ട് വർഷത്തെ മെഡിക്കൽ/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനത്തിന് ഓരോ വർഷവും 10,000 രൂപ വീതം അനുവദിക്കുന്ന വിഷൻ പദ്ധതിയിലേയ്ക്ക് പട്ടികജാതി വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. സയൻസ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് ബി പ്ലസിൽ കുറയാത്ത ഗ്രേഡ് വാങ്ങി പാസാകുന്ന എസ്.എസ്.എൽ.സി. തത്തുല്യ യോഗ്യതയുള്ള വിദ്യാർഥികൾക്കും, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയത്തിൽ പത്താം ക്ലാസിൽ യഥാക്രമം എ2, എ ഗ്രേഡുകൾ നേടി വിജയിച്ചിട്ടുള്ള സിബിഎസ്ഇ, ഐ,സിഎസ്ഇ വിദ്യാർഥികൾക്കും അപക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയരുത്. അർഹതയുള്ള വിദ്യാർഥികൾ പൂരിപ്പിച്ച അപേക്ഷ, ജാതി സാക്ഷ്യപത്രം, വരുമാന സാക്ഷ്യപത്രം, പത്താം ക്ലാസ് പരീക്ഷയുടെ മാർക്ക് ലിസ്റ്റ്, ഇപ്പോൾ പ്ലസ് വണ്ണിന് പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, മെഡിക്കൽ എഞ്ചിനീയറിംഗ് പരിശീലനത്തിന് പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം (വകുപ്പ് അംഗീകരിച്ച സ്ഥാപനമായിരിക്കണം) എന്നിവ സഹിതം ആലപ്പുഴ ജില്ലാ പട്ടിക ജാതി വികസന ഓഫീസർ മുമ്പാകെ സമർപ്പിക്കേണ്ടതാണ്. അവസാന തീയതി ആഗസ്റ്റ് 30. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477-2252548.
(പിആർ/എഎൽപി/1139)
- Log in to post comments