വായനദിനം - വായനമാസാചരണം : ആലപ്പുഴയുടെ ഗുരുനാഥന് മുന്നിൽ ദീപം തെളിച്ചു
ജില്ലാതല വായനദിന - വായനമാസാചരണ ഉദ്ഘാടനത്തിന് മുന്നോടിയായി ആലപ്പുഴയുടെ ഗുരുനാഥനും അധ്യാപകനും ഗാന്ധിയനുമായ കല്ലേലി രാഘവൻ പിള്ളയുടെ വീട്ടിലെത്തി വായനദീപം തെളിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ജില്ലാ സാക്ഷരതാ മിഷൻ, പി. എൻ. പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുത്തത്.
ഈ അക്ഷരവെട്ടം നാട്ടിൽ ഒരുപോലെ പരക്കുവാൻ ഒരു നിമിത്തമായതിൽ സന്തോഷമുണ്ടെന്ന് പ്രമുഖ എഴുത്തുകാരൻ കൂടിയായ കല്ലേലി രാഘവൻ പിള്ള പറഞ്ഞു. പി. എൻ. പണിക്കരുമായുള്ള തന്റെ ആത്മബന്ധവും നേരിട്ടുള്ള അനുഭവങ്ങളും അദ്ദേഹം സ്മരിച്ചു.
തുടർന്ന് വായനദീപം കൈമാറി. ജില്ലാ സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ദീപ ജെയിംസും ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. എസ്. സുമേഷും ചേർന്ന് കല്ലേലി രാഘവൻ പിള്ളയെ പൊന്നാടയണിയിച്ചു.
സാക്ഷരത മിഷൻ ജില്ലാ കോ ഓർഡിനേറ്ററും പ്രേരക്മാരും ആണ് വായനദീപം ഏറ്റുവാങ്ങിയത്.
പി. എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. നാസർ, ഡോ. എൻ ആർ ചിത്ര,
ജില്ലാ സാക്ഷരതാ മിഷൻ അസി. കോ -ഓർഡിനേറ്റർ എസ് ലേഖ, അസി. ഇൻഫർമേഷൻ ഓഫീസർ പി എസ് സജിമോൻ, പി. എൻ. പണിക്കർ ഫൗണ്ടേഷൻ ഭാരവാഹികൾ
തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments