Skip to main content

ലാറ്ററൽ എൻട്രി ഡിപ്ലോമ കോഴ്‌സ്: അപേക്ഷാ തീയതി 21 വരെ നീട്ടി

​കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിൽ നിലവിലുള്ള ലാറ്ററൽ എൻട്രി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ജൂൺ 21 വരെ ദീർഘിപ്പിച്ചു. പ്ലസ് ടു, ഐടിഐ, വി എച്ച് എസ് ഇ പാസ്സായതും, ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളതുമായ നിലവിൽ ജോലി ചെയ്യുന്നവർക്കാണ് അവസരം.
​ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്ലോമ പഠനവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മോഡൽ പോളിടെക്നിക് കോളേജിൽ നേരിട്ടെത്തിയോ ഫോൺ വഴിയോ ബന്ധപ്പെടാവുന്നതാണ്.
​ഫോൺ: 9447488348, 8547005083.

date