Skip to main content

ഡ്രോണ്‍ പൈലറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയുടെ ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഡ്രോണ്‍ പൈലറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂര്‍ത്തിയായവര്‍ക്ക് പുതിയ ബാച്ചിലേക്ക് പ്രവേശനം നേടാം. അഞ്ച് ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍  അംഗീകാരമുള്ള 25 കിലോഗ്രാം വരെ ഭാരമുള്ള ഡ്രോണുകള്‍ പറത്താനുള്ള ഔദ്യോഗിക ലൈസന്‍സ് ലഭിക്കും. അസാപ്പിന്റെ കാസര്‍ഗോഡ് വിദ്യാനഗറിലുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് കോഴ്‌സ് നടത്തുന്നത്. ജൂണ്‍ 26 വരെ അപേക്ഷകള്‍ സ്വീകരിക്കും. രജിസ്‌ട്രേഷന്‍ ലിങ്ക്- https://forms.gle/1JpphnAaXt7XvdAU6 . ഫോണ്‍: 9495999667, 9895967998.

date