Skip to main content

പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ 2026-27 അധ്യയനവര്‍ഷത്തില്‍ ഹിസ്റ്ററി, ഇംഗ്ലീഷ് വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. അതത് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ തൃശ്ശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരായിരിക്കണം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ അഭിമുഖത്തിന് ഹാജരാകണം. ഹിസ്റ്ററി വിഭാഗത്തിലേക്കുള്ള അഭിമുഖം ജൂണ്‍ 23 ന് രാവിലെ പത്തിനും, ഇംഗ്ലീഷ് വിഭാഗത്തിലേക്കുള്ള അഭിമുഖം ജൂണ്‍ 24 ന് രാവിലെ പത്തിനും കോളേജില്‍ നടക്കും. ഇ മെയില്‍: nsgscollege@gmail.com ഫോണ്‍: 0466 2212223.

date