കുടുംബശ്രീ ജില്ലാ തല സംയോജന ശില്പശാല സംഘടിപ്പിച്ചു. തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം - മന്ത്രി കെ. എം ഷാജി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും പരസ്പര പൂരകങ്ങളായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അനാവശ്യമായ കിടമത്സരം ഉണ്ടാകരുതെന്നും തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി കെ. എം ഷാജി. മലപ്പുറം ജില്ലയിലെ കുടുംബശ്രീ സി. ഡി. എസുകളും തദ്ദേശ സ്വയംഭരണ ഭരണ സ്ഥാപനങ്ങളും തമ്മിലുള്ള സംയോജന പ്രവര്‍ത്തനം ശക്തമാക്കുന്നതിനും നൂതന വികസന ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിനുമായി തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്കും സി ഡി എസ് ചെയര്‍പേഴ്‌സന്മാര്‍ക്കും നടത്തിയ ജില്ലാ തല സംയോജന ശില്പശാല കോട്ടക്കല്‍ പി എം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു മന്ത്രി.
ലോകത്ത് തന്നെ സ്ത്രീ ശാക്തീകരണ രംഗത്തെ ഉജ്വല ചരിത്രമാണ് കുടുംബശ്രീയുടേത്. സ്ത്രീസമൂഹം കൂടി കുടുംബ പുരോയാനത്തിന്റെ ഭാഗമായപ്പോള്‍ വലിയ മുന്നേറ്റമാണ് കേരളത്തില്‍ ഉണ്ടായത്. സംരംഭകത്വ മേഖലയില്‍ തുല്യതയില്ലാത്ത മാറ്റങ്ങള്‍ ഉണ്ടായി. പുതിയ കാലത്തെ അതിജീവനത്തിന് വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ മുന്നോട്ട് വരണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
കോട്ടക്കല്‍ നിയോജക മണ്ഡലം എം. എല്‍. എ ആബിദ് ഹുസൈന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ കെ നാസര്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി രോഹില്‍ നാഥ്, തദ്ദേശ വൂപ്പ് ജോയിന്റ് ഡയറക്ടര്‍ വിമല്‍ രാജ് കെ കെ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ മുഹമ്മദ്, ഉമ്മു സയീദ, സുബൈദ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ സ്വാഗതവും അസി. ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഇ സനീറ നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളില്‍ കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രോഗ്രാം മാനേജര്‍മാരായ എം എസ് അനീഷ് കുമാര്‍, ഡോ. വന്ദന ശശിധരന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
- Log in to post comments