നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ നിയമനം
നിലമ്പൂര്‍ പട്ടികവര്‍ഗ്ഗ വികസന പ്രോജക്ട് ഓഫീസിന് (ഐ.ടി.ഡി.പി) കീഴിലുള്ള മാഞ്ചീരി, അച്ചനള ഉന്നതികളിലെ ചോലനായ്ക്ക കുടുംബങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ശ്രദ്ധിക്കുന്നതിനും ബോധവത്ക്കരണം നടത്തുന്നതിനുമായി ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജൂണ്‍ 30-ന് രാവിലെ 11 ന് നിലമ്പൂര്‍ ഐ.ടി..ഡി.പി ഓഫീസിലാണ് അഭിമുഖം. മലയാളവും ചോലനായ്ക്ക ഭാഷയും അറിയാവുന്ന എട്ടാം ക്ലാസ് പാസായ ഇതേ ഉന്നതികളില്‍ തന്നെയുള്ളവര്‍ക്കാണ് അവസരം. മാഞ്ചീരി ഉന്നതിയിലെ തസ്തികയിലേക്ക് അവിടെയുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. നിയമന കാലാവധി 2027 മാര്‍ച്ച് വരെയാണ്. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സല് രേഖകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസിലും (ഫോണ്‍: 04931-220315) പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലും (ഫോണ്‍: 9496070400) ലഭ്യമാണ്.
- Log in to post comments