ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) ആഭിമുഖ്യത്തില്‍ നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടി. പി.ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ - യോഗ്യത: ഡിഗ്രി), പി.ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ് - യോഗ്യത: ബി.ടെക്/ ബി.എസ്സി സി.എസ്/ബി.സി.എ/എം.ടെക്/എം.സി.എ/എം.എസ്സി സി.എസ്), ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ - യോഗ്യത: എസ്.എസ്.എല്‍.സി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ - യോഗ്യത: പ്ലസ് ടു), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ് - യോഗ്യത: എസ്.എസ്.എല്‍.സി) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള സമയമാണ് നീട്ടിയത്. കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റ്: www.ihrdadmissions.org ഫോണ്‍: 8547005000.
- Log in to post comments