ജില്ലാതല അറിയിപ്പുകൾ
തൊണ്ട വേദനയ്ക്കും ടോൺസിൽ വീക്കത്തിനും സൗജന്യ ചികിത്സ
തൊണ്ടയിൽ അസ്വസ്ഥത അല്ലെങ്കിൽ വേദന, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, പനിയോടുകൂടിയുള്ള ടോൺസിൽ വീക്കം, എന്നീ ലക്ഷണങ്ങളോടു കൂടിയതും ടോൺസിലൈറ്റിസ് നിർണ്ണയിക്കപ്പെട്ടതുമായ രോഗികൾക്ക് പരിയാരം ആയുർവേദ കോളേജ് ആശുപത്രിയിലെ ശാലാക്യതന്ത്ര വിഭാഗത്തിൽ (ഒ.പി. നമ്പർ 8) ഗവേഷണ അടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകുന്നു. ഫോൺ-8921849819. ഒ.പി സമയം തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ പത്ത് വരെ. പ്രായപരിധി എട്ട് മുതൽ 25 വയസ്സ് വരെ.
വൈദ്യുതി മുടക്കം
പടന്നോട്ട് ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ 21 ന് രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ
കണ്ണപുരത്തെ ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & സെക്രട്ടേറിയൽ പ്രാക്ടീസ് (ഡിസിഎ & എസ്പി) കോഴ്സിലേക്ക് പ്രവേശനം തുടങ്ങി. ജൂൺ 18 മുതൽ ജൂലൈ 12 വരെ https://gci.polyadmission.org/ മുഖേന അപേക്ഷിക്കാം. മികച്ച തൊഴിൽ സാധ്യതകൾ ഉറപ്പ് നൽകുന്ന കോഴ്സിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ, ഓഫീസ് ഓട്ടോമേഷൻ, പ്രോഗ്രാമിംഗ്, ബിസിനസ് മാനേജ്മെൻ്റ്, ഇൻ്റർനെറ്റ് എന്നിവയാണ് സിലബസ്. ആകെ 60 സീറ്റുകൾ ഉണ്ട്.
ഫോൺ: 0497 2861819.
- Log in to post comments