Post Category
നാമനിർദേശങ്ങൾ സമർപ്പിക്കാം
ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായുള്ള ദേശീയ പുരസ്കാരം - 2026-ലേക്ക് അപേക്ഷകളും നാമനിർദേശങ്ങളും ക്ഷണിച്ചു. രാഷ്ട്രീയ പുരസ്കാർ പോർട്ടൽ (www.awards.gov.in) വഴി ജൂലൈ 31 വരെ ഓൺലൈനായി സമർപ്പിക്കാം.
ശ്രദ്ധേയവും പ്രചോദനാത്മകവുമായ നേട്ടങ്ങൾ വിവരണ രൂപത്തിൽ വ്യക്തമായി എടുത്തുകാണിച്ചിരിക്കണം. നേട്ടങ്ങളുമായി ബന്ധപ്പെട്ട അനുബന്ധ രേഖകളും പോർട്ടലിൽ അപ്ലോഡ് ചെയ്യേണ്ടതാണ്.
യോഗ്യതാ മാനദണ്ഡങ്ങൾക്കും മറ്റ് വിശദവിവരങ്ങൾക്കുമായി ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെ വെബ്സൈറ്റോ (www.depwd.gov.in) രാഷ്ട്രീയ പുരസ്കാർ പോർട്ടലോ (www.awards.gov.in)സന്ദർശിക്കണം.
date
- Log in to post comments