Skip to main content

സ്വര്‍ണാഭരണം കളഞ്ഞു കിട്ടി: അവകാശികള്‍ ബന്ധപ്പെടണം

2026 മെയ് 12-ന് മലപ്പുറം കൂട്ടിലങ്ങാടി റെയിന്‍ബോ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച മലപ്പുറം ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ ജില്ലാ തല സംഗമമായ ''മഹിളാ പ്രധാനം 2026'' പരിപാടിക്കിടെ ഓഡിറ്റോറിയത്തിന്റെ പ്രധാന ഹാള്‍ പരിസരത്ത് നിന്ന് വിലപിടിപ്പുള്ള ഒരു വസ്തു (സ്വര്‍ണ്ണാഭരണമെന്ന് തോന്നിപ്പിക്കുന്ന വസ്തു) കളഞ്ഞു കിട്ടി. പരിപാടിയില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും വിലപിടിപ്പുള്ള വസ്തു നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഉടമസ്ഥാവകാശം തെളിയിക്കുന്ന മതിയായ വിശദാംശങ്ങളോ രേഖകളോ സഹിതം സിവില്‍ സ്റ്റേഷനിലെ ബി 1 ബ്ലോക്കില്‍ ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ബന്ധപ്പെടണം. ഫോണ്‍-0483 2737477.

 

date