പട്ടികജാതി വികസന വകുപ്പില്‍ ഐ.ടി.ഐ പ്രവേശനം- അപേക്ഷ ക്ഷണിച്ചു
പട്ടികജാതിവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലയിലെ പൊന്നാനി, പാണ്ടിക്കാട്, പാതായ്ക്കര, കേരളാധീശ്വരപുരം എന്നീ ഐ.ടി.ഐകളില്‍ എന്‍.സി.വി.ടി. പാഠ്യപദ്ധതിയനുസരിച്ച് പരിശീലനം നല്കുന്ന പൊന്നാനി (ഇലക്ട്രീഷ്യന്-മെട്രിക്ക്), പാണ്ടിക്കാട് (ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ മെട്രിക്ക്), പാതായ്ക്കര (പ്ലംബര്‍ നോണ്‍ മെട്രിക്ക്), കേരളാധീശ്വരപുരം (പ്ലംബര്‍-നോണ്‍ മെട്രിക്ക്), എന്നീ ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
https://scdditiadmission.kerala.gov.in എന്ന ലിങ്കിലൂടെയും ഐ.ടി.ഐ.കളിലെ ഹെല്പ് ഡസ്ക് വഴിയും അപേക്ഷിക്കാം. 14 വയസ്സ് തികഞ്ഞിരിക്കണം. പ്രായപരിധി ഇല്ല. ആകെ സീററുകളില് 80% പട്ടികജാതി വിഭാഗക്കാര്‍ക്കും 10% പട്ടികവര്‍ഗ്ഗം, 10% മറ്റു വിഭാഗം എന്നിവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. പരിശീലനത്തിനു പുറമേ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ലംപ്സം ഗ്രാന്റ്, പ്രതിമാസ സ്റ്റൈപ്പന്റ്, ഹോസ്റ്റല്‍ അലവന്‍സ് എന്നിവയും എല്ലാ വിഭാഗക്കാര്‍ക്കും ടെക്സ്റ്റ്ബുക്കുകള്‍, സ്റ്റഡീടൂര്‍ അലവന്‍സ്, വര്‍ക്ക്ഷോപ്പ് ഡ്രസ്സ് അലവന്‍സ്, സൗജന്യ ഉച്ചഭക്ഷണം, പോഷകാഹാരം എന്നിവയും ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 10. ഫോണ്‍- പൊന്നാനി- 9746158783, 0494-2664170, പാണ്ടിക്കാട്-8111931245, 0483-2780895 പാതായ്ക്കര-7012566012, 0493-3226068, കേരളാധീശ്വപുരം-9895844648, 9562844648.
- Log in to post comments