Post Category
സായാഹ്ന ഒ.പി.യില്‍ ഡോക്ടര്‍ നിയമനം
എല്‍.എസ്.ജി.ഡി. മുഖേന മലപ്പുറം ജില്ലയിലെ വിവിധ എഫ്.എച്ച്.സികളില്‍ നടത്തുന്ന സായാഹ്ന ഒ.പി. യിലേയ്ക്ക് ഡോക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 24 ന് രാവിലെ 9.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടക്കും. യോഗ്യരായ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ടി.സി.എം.സി.രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എം.ബി.ബി.എസ്.സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി.സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍- 0483- 2736241.
date
- Log in to post comments