Skip to main content

ഇ.പി.എഫ് -ഇ.എസ്.ഐ സംയുക്ത അദാലത്ത് 29ന്

ഇടുക്കി ജില്ലയിലുള്ള തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന  ബോധവല്‍കരണപരിപാടിയും പരാതി പരിഹാര അദാലത്തും ആയ നാന്‍ 2.0 ഈ മാസം 29ന് രാവിലെ 9 മണി മുതല്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹാളില്‍  നടക്കും. പങ്കെടുക്കാ നാഗ്രഹിക്കുന്നവര്‍ പരാതികള്‍ മൂന്നാര്‍ ഇ.പി.എഫ് ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഈ മാസം 24 ന് മുന്‍പ് സമര്‍പ്പിക്കാവുന്നതാണ്. ഇ.എസ്.ഐ സംബന്ധമായ പരാതികള്‍ ഇ.എസ്.ഐ കോര്‍പ്പറേഷന്‍ ഓഫീസിലും  സമര്‍പ്പിക്കാം.
29-ാം തീയതി നേരിട്ട് ഹാജരായി സമര്‍പ്പിക്കുന്ന പരാതികളും സ്വീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 9497401056/8921247470(ഇ.എസ്.ഐ.സി), 8129683344(പി.എഫ്)
 

date