Skip to main content

ചേർപ്പ് ഗവ. ഐ.ടി.ഐയിൽ പ്രവേശനം: ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം

 ചേർപ്പ് ഗവ. ഐ.ടി.ഐയിലെ 2026 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൻ.സി.വി.ടി അംഗീകാരമുള്ള രണ്ട് വർഷത്തെ മെട്രിക് ട്രേഡുകളായ സർവേയർ, ഇലക്ട്രീഷ്യൻ എന്നിവയിലേക്കാണ് പ്രവേശനം. താത്പര്യമുള്ളവർക്ക് www.itiadmissions.kerala.gov.indet.kerala.gov.in എന്നീ വെബ്സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. ജൂൺ 30-ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സമർപ്പിക്കാം.

ഓൺ‌ലൈൻ അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ പ്രിന്റ് ഔട്ട്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി അപേക്ഷകനോ രക്ഷകർത്താവോ നേരിട്ടെത്തി ജൂലൈ മൂന്നിന് വൈകിട്ട് അഞ്ചിനകം അടുത്തുള്ള ഏതെങ്കിലും സർക്കാർ ഐ.ടി.ഐ-ൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തണം. സർട്ടിഫിക്കറ്റ് പരിശോധന സുഗമമാക്കുന്നതിനായി ഐ.ടി.ഐകളിൽ പ്രത്യേക ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റുകളിലും ഐ.ടി.ഐ ഹെൽപ്പ് ഡെസ്കിലും ലഭ്യമാണ്. ഫോൺ: 0487-2966601, 9633447243, 7012733265.

date