Skip to main content

എം.ബി.എ സ്‌പോട്ട് അഡ്മിഷൻ

കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ടൂറിസം) 2026-28 ബാച്ചിലേക്കു സംവരണ വിഭാഗമുൾപ്പെടെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂൺ 26, 27 27 തീയതികളിൽ നടക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്നതിനായി ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോട് കൂടിയ ഡിഗ്രിയും KMAT/CMAT/CAT യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും https://www.kittsedu.org/apply-for-mba/ വഴി അപേക്ഷിക്കാം.

കേരള സർവ്വകലാശാലയുടേയും എ.ഐ.സി.റ്റി.ഇ. യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽട്രാവൽ ടൂർ ഓപ്പറേഷൻഹോസ്പിറ്റാലിറ്റിഎയർപോർട്ട് മാനേജ്‌മെൻറ് എന്നീ വിഷയങ്ങളിൽ സ്‌പെഷ്യലൈസേഷനും ജർമ്മൻഫ്രഞ്ച് ഭാഷകൾ പഠിക്കാനും അവസരമുണ്ട്. വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെന്റ് അസിസ്റ്റൻസും നൽകുന്നു. എസ്‌സി/എസ്ടി വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്www.kittsedu.org, 9645176828, 9446529467.

പി.എൻ.എക്‌സ്. 2150/2026

date