Post Category
കെൽട്രോണിൽ ഇൻ്റീരിയർ, ഗ്രാഫിക് ഡിസൈൻ കോഴ്സുകൾക്ക് ഫീസ് ഇളവോടെ അപേക്ഷിക്കാം
കെൽട്രോണിന്റെ ഒരു വർഷം, നാല് മാസം കാലാവധിയുള്ള വിവിധ ഡിസൈനിംഗ് കോഴ്സുകളിലേക്ക് ഫീസ് ഇളവോടെ പഠിക്കാൻ അവസരം. ആർക്കിടെക്ചർ ഡിസൈൻ, ഇൻ്റീരിയർ ആന്റ് ആർക്കിടെക്ചർ ഡിസൈൻ, അഡ്വർടൈസിംഗ് ഡിസൈൻ, അഡ്വർടൈസിംഗ് ഗ്രാഫിക്സ് എന്നീ വിഷയങ്ങളിലാണ് കോഴ്സുകൾ. പത്താം ക്ലാസ്, ഐ.ടി.ഐ, പ്ലസ് ടൂ, ഡിപ്ലോമ, ബിരുദം, ബി.ടെക് യോഗ്യതയുള്ളവർക്ക് അനുയോജ്യമായ കോഴ്സുകൾക്ക് അപേക്ഷിക്കാം. വിശദാംശങ്ങൾക്കും രജിസ്ട്രേഷനുമായി തൃശ്ശൂർ പോസ്റ്റ് ഓഫീസ് റോഡിൽ ബി.എസ്.എൻ.എൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെൻ്ററുമായി ബന്ധപ്പെടുക. ഫോൺ നമ്പറുകൾ: 9895415653, 0487-2429000.
date
- Log in to post comments