ജില്ലാതല അറിയിപ്പുകൾ
ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ്
അസാപ്പ് കേരള കമ്യൂണിറ്റി സ്കിൽ പാർക്ക് പാലയാടിൽ ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങി. യോഗ്യത: പ്ലസ് ടു. കോഴ്സ് ഫീസ് 17,000. താൽപര്യമുള്ളവർ 9495999712 നമ്പറിൽ ബന്ധപ്പെടണം.
തലശ്ശേരി താലൂക്ക് വികസന സമിതി യോഗം
ജൂലൈ മാസത്തിലെ തലശ്ശേരി താലൂക്ക് വികസന സമിതി യോഗം ജൂലൈ നാലിന് രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ.
പ്രദീപൻ കെ ജില്ലാ ഓബുഡ്സ്മാൻ
ജില്ലാ ഓബുഡ്സ്മാൻ ആയി പ്രദീപൻ കെ ചുമതലയേറ്റു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (സെക്ഷൻ 27), പ്രധാന മന്ത്രി ആവാസ് ഗ്രാമീൺ യോജന എന്നീ കേന്ദ്രവിഷ്ക്രിത പദ്ധതികളുടെ നിർവഹണം സംബന്ധിച്ച ജില്ലയിലെ പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് നിയമനം. തളിപ്പറമ്പ്- കുറ്റിക്കോൽ സ്വദേശിയായ പ്രദീപൻ ഗ്രാമവികസന തദ്ദേശ ഭരണ വകുപ്പിൽ മുൻ ജോയിൻ്റ് ഡെവലപ്പ്മെൻ്റ് കമ്മീഷണറായും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓബുഡ്സ്മാന് പരാതി അയക്കാനുള്ള വിലാസം: ജില്ലാ ഓബുഡ്സ്മാന്റെ കാര്യാലയം, രണ്ടാം നില അനക്സ് -ഇ ബ്ലോക്ക് സിവിൽ സ്റ്റേഷൻ - കണ്ണൂർ, ഫോൺ: 9544235264. ഇമെയിൽ: ombudsmankannur@gmail.com.
വൈദ്യുതി മുടക്കം
കണ്ണൂർ സെക്ഷൻ പരിധിയിൽ വരുന്ന തെക്കി ബസാർ, മൊട്ടമ്മൽ റോഡ്, ഇബ്രാഹിം കുട്ടി റോഡ്, മലബാർ ഡയിങ്, എമറാൾഡ് കോംപ്ലക്സ്, ഗ്രാൻഡ് ബിനാലെ, അമാനി ഓഡിറ്റോറിയം, ലക്ഷ്മണൻ കട, മുൻസിപ്പൽ സ്റ്റാഫ് ക്വാർട്ടേഴ്സ്, ബെൽമെയർ, ധനലക്ഷ്മി, നഴ്സിംഗ് കോളേജ്, സായി മഠം ഭാഗങ്ങളിൽ ജൂൺ 24 രാവിലെ ഒമ്പത് മുതൽ രണ്ട് വരെയും താണ മുതൽ കാൽടെക്സ് വരെയുള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ 11 മണി വരെയും അതിരകം വയൽ, പരപ്പിൻ മെട്ട, തേറോത്ത് കാവ്, കുനിയിൽ പീടിക, കൊച്ചിൻ ഫർണിച്ചർ, യത്തീം ഖാന, ജെല്ലി കമ്പനി ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാല് വരെയും വൈദ്യുതി മുടങ്ങും.
- Log in to post comments