Skip to main content

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ജില്ലാതല ഉദ്ഘാടനം നാളെ (ശനി)

മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും

ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തിന് അവബോധം നൽകാനും ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ലഹരിമുക്തമായ ഒരു സമൂഹം സൃഷ്ടിക്കാനുമായി വിപുലമായ പരിപാടികളോടെ ജില്ലയിൽ അന്താരാഷ്ട്ര ലഹരിവർജ്ജന ദിനാചരണം സംഘടിപ്പിക്കും. വിമുക്തി മിഷന്റെ നേതൃത്വത്തിലുള്ള ജില്ലാതല ബോധവൽക്കരണ പരിപാടികളുടെ ഉദ്ഘാടനം നാളെ (ശനി) രാവിലെ10 ന് മലപ്പുറം ഗവ. കോളേജ് ഓഡിറ്റോറിയത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിക്കും. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്‌സൺ ആലിപറ്റ ജമീല, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജുല പെലത്താടി, മലപ്പുറം മുനിസിപ്പൽ ചെയർപേഴ്‌സൺ അഡ്വ.വി. റിനീഷ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.ദിനാചരണത്തോടനുബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി നാളെ ശ്രനി )രാവിലെ വിമുക്തി ഫൺ റൺ നടക്കും മലപ്പുറം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റ് പരിസരത്തു നിന്നും ആരംഭിക്കുന്ന റണ്ണിന് വിമുക്തി മാനേജർ പ്രദീപ് റാവു നേതൃത്വം നൽകും. മലപ്പുറം വിമുക്തി റിസോഴ്സ് പേഴ്സൺ കെ. ഗണേശൻ ലഹരിവിരുദ്ധ 'വിമുക്തി സന്ദേശം' നൽകും. തുടർന്ന് ജില്ലാ വിമുക്തി കോർഡിനേറ്റർ പി. ഷിജേഷിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലും. മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ജിജു ജോസ് സ്വാഗതവും വിമുക്തി കോർഡിനേറ്റർ ഇ. ജിഷിൽ നായർ നന്ദിയും പറയും.

date