Skip to main content

ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ അവലോകനം ചെയ്ത് പ്രിയങ്ക ഗാന്ധി എം.പി.

ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകന യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ് ഹോട്ടലിലായിരുന്നു യോഗം. നിലമ്പൂർ കാടുകളിലെ ചോലനായ്ക്കർ ഉന്നതികളിൽ നേരത്തെ നടത്തിയ സന്ദർശനത്തിൽ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ചാണ് ചർച്ച ചെയ്തത്. വനാവകാശ നിയമപ്രകാരം ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, റേഷൻ, ആരോഗ്യ, ഗതാഗത സൗകര്യങ്ങൾ ഉൾപ്പടെ നിരവധി വിഷയങ്ങൾ യോഗത്തിൽ ഉന്നയിക്കപ്പെട്ടു. 

റവന്യു വകുപ്പ് മന്ത്രി എ.പി. അനിൽ കുമാർ, ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. മലപ്പുറം ജില്ലാ കളക്ടർ വിനയ് ഗോയൽ, സബ് കളക്ടർ സാക്ഷി മോഹൻ, പട്ടിക വർഗ്ഗ വകുപ്പ്, വനം വകുപ്പ്, പോലീസ്, ആരോഗ്യം, സിവിൽ സപ്ലൈസസ് ഉദ്യോഗസ്ഥരും ആദിവാസി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

date