Post Category
തൃശൂർ മെഡിക്കൽ കോളേജിൽ കാഷ്വാൽറ്റി മെഡിക്കൽ ഓഫീസർ നിയമനം: ജൂൺ 30-ന് അഭിമുഖം*
*
തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ കാഷ്വാൽറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂൺ 30-ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിലാണ് അഭിമുഖം. എം.ബി.ബി.എസ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 42,000 രൂപ വേതനമായി ലഭിക്കും. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ രേഖകളും പകർപ്പുകളും സഹിതം ജൂൺ 30-ന് രാവിലെ പത്തിന് മുളങ്കുന്നത്തുകാവിലുള്ള മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് യാതൊരുവിധ യാത്രാബത്തയും അനുവദിക്കുന്നതല്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
date
- Log in to post comments