Post Category
ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രി കോഴ്സുകളിലേക്കുള്ള അഭിരുചി പരീക്ഷ ജൂണ്‍ 27-ന്
പാലക്കാട് ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ബി.എ. മ്യൂസിക്, വീണ, മൃദംഗം, വയലിന് (ഹോണേഴ്സ്) കോഴ്സുകളിലേക്ക് പ്രവേശനത്തിനായുള്ള അഭിരുചി പരീക്ഷ ജൂണ്‍ 27 -ന് രാവിലെ പത്തിന് കോളേജില്‍ നടക്കും. ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ അഭിരുചി പരീക്ഷയ്ക്ക് ഹാജരാകണം. പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് സമയത്ത് ലഭിച്ച അപേക്ഷയുടെ കോളേജ് കോപ്പി കയ്യില്‍ കരുതണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇ-മെയില്‍: cmgcollegeofmusic@gmail.com ഫോണ്‍: 8921883049 (അഡ്മിഷന് നോഡല്‍ ഓഫീസര്‍), 8943767684, 9188900195, 0491 2527437.
date
- Log in to post comments