Skip to main content

അഡ്വാൻസ്ഡ് നഴ്സിംഗ് അസിസ്റ്റന്‍റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക്, ചെറിയകലവൂരിൽ 10 മാസം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് നഴ്സിംഗ് അസിസ്റ്റന്‍റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജൂലൈ  രണ്ടാം വാരം ആരംഭിക്കുന്ന കോഴ്‌സിലേക്ക് കുറഞ്ഞത് പ്ലസ് ടു  പാസ് (സയൻസ്/കോമേഴ്‌സ്/ഹ്യൂമാനിറ്റീസ്) ആണ് അടിസ്ഥാന യോഗ്യത. ഹരിപ്പാട് കെയർ ക്രാഫ്റ്റ് ആശുപത്രിയിലാണ്  പരിശീലനം.

 കേന്ദ്ര സർക്കാരിന്‍റെ എൻ സി വി ഇ റ്റി  സർട്ടിഫിക്കറ്റ് ആണ്  ലഭിക്കുന്നത് .

 18-45 വയസ്സ് വരെ ഉള്ള യുവതി യുവാക്കൾക്ക് കോഴ്സിന് ചേരാവുന്നതാണ്. കോഴ്സിന്റെ ഭാഗമായി ഇന്റേൺഷിപ്പും പ്ലേസ്മെന്റ് അസ്സിസ്റ്റൻസും ലഭിക്കുന്നതാണ്.

കോഴ്സിനു  അപേക്ഷിക്കാനായി താഴെക്കാണുന്ന ഫോമിൽ രജിസ്റ്റർ ചെയ്യുക.അല്ലെങ്കിൽ 9495999682/9495999680 എന്നീ നമ്പറുകളിൽ  വിളിച്ചും രജിസ്റ്റർ ചെയ്യാവുന്നതാണ്

https://forms.gle/h7k2DeF3cJLBRP7e6

date