Skip to main content

എം.ബി.എ :ചേർത്തലയിൽ ജൂലൈ 6ന് അഭിമുഖം

തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) ഫുൾടൈം എം.ബി.എ. (2026-28) ബാച്ചിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക്  പ്രവേശനംലഭിക്കുന്നതിനായി ജൂലൈ ആറിന് അഭിമുഖം നടത്തുന്നു. 

ചേർത്തല ദീപിക ജംഗ്ഷനിലുള്ള കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജിലായിരിക്കും  അഭിമുഖം . കേരള സർവ്വകലാശാലയുടെയും എ.ഐ.സി.ടി.ഇ യുടെയും അംഗീകാരത്തോടെ നടത്തുന്ന ഈ ദ്വിവത്സര കോഴ്സിൽ ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ് എന്നിവയിൽ സ്പെഷ്യലൈസേഷൻ ചെയ്യാനുള്ള അവസരമുണ്ട്. 

സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുള്ള വിദ്യാർഥികൾക്കുമായി പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ എസ്.സി./എസ്.ടി./ഒ.ഇ.സി.  വിദ്യാർഥികൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്. 

ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫോൺ:
9496366741, 8547618290 . വെബ്സൈറ്റ്:
www.kicma.ac.in

date