Post Category
മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന: എട്ട് വാഹനങ്ങളിൽ നിന്നായി 12,000 രൂപ പിഴയീടാക്കി
ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ നിയമലംഘനം നടത്തിയ എട്ട് വാഹനങ്ങൾക്ക് പിഴ ചുമത്തി.
പരിശോധനയുടെ ഭാഗമായി 26 ടിപ്പർ ലോറികളും 15 സ്കൂൾ ബസുകളും ഉൾപ്പെടെ ആകെ 41 വാഹനങ്ങൾ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു.
ഇതിൽ നിയമലംഘനങ്ങൾ നടത്തിയ എട്ട് വാഹനങ്ങളിൽ നിന്നായി ആകെ 12,000 രൂപ പിഴയീടാക്കിയതായി ആലപ്പുഴ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
date
- Log in to post comments