Skip to main content

പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം ; ജില്ലാതല ഉദ്ഘാടനം മന്ത്രി എം ലിജു കണ്ടല്ലൂരിൽ നിർവഹിക്കും

 

പൾസ് പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണത്തിന്റെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനം സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം ലിജു ജൂൺ 28ന് രാവിലെ എട്ടുമണിക്ക് കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർവഹിക്കും. അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള എല്ലാ കുട്ടികൾക്കും രണ്ടുതുള്ളി പോളിയോ തുള്ളി മരുന്ന് നൽകുന്ന പദ്ധതിയാണിത്.  കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇൻ ചാർജ് ആർ ഷൈനി,ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം ഡോ. പി വി വിദ്യ,മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ടി എസ് താഹ,ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആർ. വിവേക് കുമാർ,അസിസ്റ്റൻറ് ഡയറക്ടർ ഡോ. സുകേഷ് രാജ്,ജില്ലാ പഞ്ചായത്ത് അംഗം ലിഷ അനുപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ രശ്‌മി ശ്രീനി , കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ അജിത്ത് , ഗ്രാമപഞ്ചായത്ത് അംഗം അഡ്വക്കേറ്റ് എൻ. രാജഗോപാൽ ,ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ് ആർ ദിലീപ് കുമാർ, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. പാർവതി പ്രസാദ് തുടങ്ങിയവർ സംസാരിക്കും.

date