Post Category
അതിഥി അധ്യാപക ഒഴിവ്
പട്ടാമ്പി സംസ്കൃത കോളേജില്‍ ഹിസ്റ്ററി, ഇംഗ്ലീഷ് വിഷയത്തില്‍ അതിഥി അധ്യാപക ഒഴിവ്. അതാത് വിഷയത്തില്‍ ബിരുദാനന്തര ബിരുദവും, യു ജി സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യതയുള്ളവരും തൃശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികളായിരിക്കണം. താല്പര്യമുള്ളവര് വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹിസ്റ്ററി വിഷയത്തില്‍ ജൂണ്‍ 23 നും, ഇംഗ്ലീഷ് വിഷയത്തില്‍ ജൂണ്‍ 24 നും രാവിലെ പത്തിന് കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466 2212223.
date
- Log in to post comments