Skip to main content

സര്‍വേയര്‍ ട്രേഡ് പ്രവേശനം

ചിറ്റൂര്‍ ഗവ. ഐ.ടി.ഐയില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള എന്‍.എസ്.ക്യു.എഫ് ലെവല്‍-4 നിലവാരത്തിലുള്ള രണ്ട് വര്‍ഷത്തെ സര്‍വേയര്‍ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം സൗജന്യമാണ്. യൂണിഫോം അലവന്‍സ് ഇനത്തില്‍ 900/ രൂപയും, സ്റ്റഡി ടൂര്‍ ഇനത്തിലേക്ക് 3000 രൂപയും എല്ലാ ട്രെയിനികള്‍ക്കും ലഭ്യമാക്കും. പ്ലേസ്‌മെന്റ് സൗകര്യവും, സ്വയംതൊഴില്‍ കണ്ടെത്തുന്നതിനായി ടൂള്‍കിറ്റ് വാങ്ങുന്നതിനുള്ള ധനസഹായവും നല്‍കും. കോഴ്‌സിന്റെ ഭാഗമായുള്ള പരീക്ഷാ ഫീസും പ്രവേശന ഫീസും തിരികെ ലഭിക്കും. പഠനകാലയളവില്‍ ഉച്ചഭക്ഷണവും പോഷകാഹാരവും സൗജന്യമായി നല്‍കും. www.scdditiadmission.kerala.gov.in ല്‍ ജൂലൈ 10 വരെ അപേക്ഷിക്കാം. ഫോണ്‍: 9496546623, 9605964143, 9495822654.

date