Skip to main content

ഡിപ്ലോമ കോഴ്സുകളില്‍ സീറ്റ് ഒഴിവ്

 

പാലക്കാട് കെല്‍ട്രോണ്‍ നോളജ് സെന്ററിലെ ഒരു വര്‍ഷത്തെ സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ/ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സുകളില്‍ സീറ്റ് ഒഴിവ്. ലോജിസ്റ്റിക്സ് & സപ്ലൈ ചെയിന്‍ മാനേജ്മെന്റ് (പ്ലസ് ടു), ഫയര്‍ & സേഫ്റ്റി (എസ്.എസ്.എല്‍.സി), ഒ ലെവല്‍/ ഡിസിഎ (യോഗ്യത- പ്ലസ് ടു, എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് സൗജന്യം) എന്നിവയാണ് കോഴ്സുകള്‍. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി മഞ്ഞക്കുളം റോഡിലുള്ള  കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ജൂണ്‍ 28ന് മുന്‍പ് ഹാജരാകണം. ഫോണ്‍: 0491-2504599, 8590605273.

date