ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍
ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി ആന്‍ഡ് ഗവ. പോളിടെക്നിക് കോളജില്‍ ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂണ്‍ 27ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പുതിയതായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും നേരത്തെ പ്രവേശനം നേടി ബ്രാഞ്ച് -സ്ഥാപന മാറ്റം വേണ്ടവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. സമയക്രമം: രാവിലെ 9 മുതല്‍ 10 വരെ- ഐ.ടി.ഐ/വി.എച്ച്.എസ്.ഇ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പുതിയതായി അപേക്ഷ സമര്‍പ്പിച്ചവരും. രാവിലെ 10 മുതല്‍ 11 വരെ: പ്ലസ് ടു റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പുതിയതായി അപേക്ഷിച്ചവരും.
അപേക്ഷയുടെ പ്രിന്റൗട്ട്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടു/വി.എച്ച്.എസ്.ഇ മാര്‍ക്ക്‌ലിസ്റ്റും സര്‍ട്ടിഫിക്കറ്റും, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, വരുമാന-ജാതി സര്‍ട്ടിഫിക്കറ്റുകള്‍, ഇ.ഡബ്ല്യു.എസ്/നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസലും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും കരുതണം. മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് മാറ്റം വേണ്ടവര്‍ പ്രവേശന സ്ലിപ്പും ഫീസ് അടച്ച രസീതും ഹാജരാക്കിയാല്‍ മതി. വിവരങ്ങള്‍ www.polyadmission.org/let ല്‍ ലഭിക്കും. ഫോണ്‍: 0466 2220450.
- Log in to post comments