Skip to main content

ലഹരിക്കെതിരെ റണ്‍ മലബാര്‍ റണ്‍ മാരത്തണ്‍

 

ചെര്‍പ്പുളശ്ശേരി മലബാര്‍ പോളിടെക്നിക്ക്, ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റി, മൈ ഭാരത്, ജനമൈത്രി പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 'റണ്‍ മലബാര്‍ റണ്‍' മാരത്തണ്‍ മത്സരം സംഘടിപ്പിക്കുന്നു. 'ജീവിതത്തിനായി ഓടാം.. മയക്കുമരുന്നിനെതിരെ ഒന്നിക്കാം!' മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ഓപ്പറേഷന്‍ തൂഫാന്‍ അടക്കമുള്ള ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൂണ്‍ 28ന് രാവിലെ 5.30ന് ചെര്‍പ്പുളശ്ശേരി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് മലബാര്‍ പോളിടെക്നിക്ക് വരെയാണ് മാരത്തണ്‍. മത്സരത്തില്‍ ഒന്ന്, രണ്ട് സ്ഥാനം ലഭിക്കുന്നവര്‍ക്ക് 5000, 3000 രൂപ വീതം ക്യാഷ് പ്രൈസ്, അടുത്ത 10 സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. പങ്കെടുക്കുന്നവര്‍ക്ക് പ്രഭാതഭക്ഷണം, മെഡിക്കല്‍ സപ്പോര്‍ട്ട് എന്നിവ ലഭിക്കും. ഫോണ്‍: 9526015737, 9961073725.

date