പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി
സ്കോൾ കേരള 2026 മാർച്ച് മാസത്തിൽ നടത്തിയ ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സ് രണ്ടാം ബാച്ച് പരീക്ഷയുടെ ഫലം www.scolekerala.org പ്രസിദ്ധപ്പെടുത്തി. സംസ്ഥാനത്താകെ 35 പഠിതാക്കൾ പരീക്ഷ എഴുതിയതിൽ 32 പേർ നിശ്ചിത യോഗ്യത നേടി. വിജയ ശതമാനം 91.43 പരീക്ഷാ ഫലം, മാർക്ക് ലിസ്റ്റിന്റെ പകർപ്പ് വെബ് സൈറ്റിൽ ലഭിക്കും.
ഉത്തരക്കടലാസ് പുനർമൂല്യനിർണ്ണയം, സ്ക്രൂട്ടിണി, ഫോട്ടോകോപ്പി എന്നിവയ്ക്ക് ജൂൺ 29 മുതൽ ജൂൺ 8 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫോറം സ്കോൾ-കേരള വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയത്തിന് ഒരു പേപ്പറിന് 500 രൂപയും, സ്ക്രൂട്ടിണിക്ക് ഒരു പേപ്പറിന് 200 രൂപയും, ഫോട്ടോ കോപ്പിയ്ക്ക് ഒരു പേപ്പറിന് 250 രൂപയുമാണ് ഫീസ്. ഫീസ് ഓൺലൈനായി ഒടുക്കാം. ഓൺലൈൻ ഫീസ് രസീത്, മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, ബന്ധപ്പെട്ട പരീക്ഷാകേന്ദ്രം പ്രിൻസിപ്പാളിന്റെ സാക്ഷ്യപ്പെടുത്തൽ സഹിതമുള്ള അപേക്ഷ സെക്രട്ടറി, ബോർഡ് ഓഫ് ഡി.ഡി.എൻ.സി എക്സാം, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ സമർപ്പിക്കണം.
പി.എൻ.എക്സ്. 2227/2026
- Log in to post comments