Post Category
ദേശീയ ഭക്ഷ്യഭദ്രത നിയമം: അംഗൻവാടി വർക്കർമാർക്കായി ' ബോധവത്കരണ ക്ലാസ് നടത്തി
ദേശീയ ഭക്ഷ്യഭദ്രത നിയമം, 2013-നെക്കുറിച്ച് അംഗൻവാടി വർക്കർമാർക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനം പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം വി. രമേശൻ നിർവഹിച്ചു.
ഭക്ഷ്യഭദ്രത നിയമത്തിന്റെ ലക്ഷ്യങ്ങൾ, ഗുണഭോക്താക്കളുടെ അവകാശങ്ങൾ, അംഗൻവാടി സേവനങ്ങളിലൂടെ ലഭ്യമാകുന്ന പോഷകാഹാര പദ്ധതികൾ, നിയമത്തിന്റെ ഫലപ്രദമായ നടപ്പാക്കലിൽ അംഗൻവാടി വർക്കർമാരുടെ പങ്ക് എന്നിവയെക്കുറിച്ച് ക്ലാസിൽ വിശദീകരിച്ചു. അംഗൻവാടി വർക്കർമാർ, ഉദ്യോഗസ്ഥർ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
date
- Log in to post comments