Skip to main content

കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പാലക്കാട് എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ തൊഴില്‍ അധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി ജി ഡി സി എ, ഡി സി എ, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ഡിപ്ലോമ, ടാലി ( ജി എസ് ടി), കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ്, പ്രോഗ്രാമിങ് ഇന്‍ പൈത്തണ്‍, സി പ്ലസ് പ്ലസ്, ഡാറ്റ എന്‍ട്രി എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.  പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒ ഇ സി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അര്‍ഹമായ ഫീസ് ആനുകൂല്യം ലഭിക്കും.  www.lbscentre.kerala.gov.inwww.lbscentre.kerala.gov.in/servicse/courses ല്‍ അപേക്ഷിക്കാം. ഫോണ്‍: 0491 2527425, 9495793308.

date