Skip to main content
ഭിന്നശേഷിക്കാര്‍ക്കുള്ള സൈഡ്‌വീല്‍ സ്‌കൂട്ടര്‍ വിതരണോദ്ഘാടന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ നിര്‍വഹിക്കുന്നു

ഭിന്നശേഷിക്കാര്‍ക്ക് സൈഡ്‌വീല്‍ സ്‌കൂട്ടര്‍ കൈമാറി

ജില്ലാ പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാരായ 21 പേര്‍ക്ക് സൈഡ്‌വീല്‍ സ്‌കൂട്ടര്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍  വിതരണോദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ബാല്‍ക്കിസ് ടീച്ചര്‍ അധ്യക്ഷയായി. ജില്ലാ സാമൂഹികനീതി ഓഫീസര്‍ അഞ്ജു മോഹന്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി വി  കെ മുരളി എന്നിവര്‍ സംസാരിച്ചു.

date