കേന്ദ്രീകൃത അലോട്ട്‌മെന്റ് ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു
സംസ്ഥാനത്തെ എൻജിനിയറിങ് കോഴ്‌സുകളിലേയ്ക്ക് 2026-2027 അധ്യയന വർഷത്തെ കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികൾ ജൂലൈ 2ന് ആരംഭിച്ചു. ഈ ഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് വിവിധ എൻജിനിയറിങ് കോഴ്‌സുകളിലേയ്ക്ക് ഓൺലൈൻ ഓപ്ഷനുകൾ സമർപ്പിക്കാവുന്നതാണ്. സർക്കാർ/എയ്ഡഡ്/സ്വയംഭരണഎയ്ഡഡ്/സർക്കാർ കോസ്റ്റ് ഷെയറിംഗ്/സ്വകാര്യ സ്വാശ്രയ/സ്വയംഭരണ (സ്വകാര്യ സ്വാശ്രയ) എൻജിനിയറിങ് കോളേജുകളിലേയ്ക്കാണ് ഈ ഘട്ടത്തിൽ ഓപ്ഷനുകൾ ക്ഷണിക്കുന്നത്. 2026-ലെ എൻജിനിയറിങ് കോഴ്‌സുകളിലേയ്ക്കുളള പ്രവേശനത്തിനായി യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ജൂലൈ 6 വൈകുന്നേരം 4 വരെ www.cee.kerala.gov.in ലൂടെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികളെ അലോട്ട്‌മെന്റിന് പരിഗണിക്കുന്നതല്ല. ഈ ഘട്ടത്തിൽ ലഭ്യമാക്കിയിട്ടുളള ഓപ്ഷനുകൾ തുടർന്നുളള ഘട്ടത്തിൽ പുതുതായി നൽകാൻ സാധിക്കുന്നതല്ല. ആയതിനാൽ പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാ എൻജിനിയറിങ് കോഴ്സുകളിലേയ്ക്കും ഈ ഘട്ടത്തിൽ തന്നെ ഓപ്ഷനുകൾ നൽകാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഫോൺ: 0471-2332120, 0471-2338487.
പി.എൻ.എക്‌സ്. 2339/2026
- Log in to post comments