Skip to main content

ചെങ്ങന്നൂർ ഗവ. വനിത ഐ.ടി.ഐ :  ആറ് വരെ അപേക്ഷിക്കാം 

ചെങ്ങന്നൂർ ഗവ. വനിത ഐ.ടി.ഐ യിലെ എൻ.സി.വി.ടി അംഗീകൃത കോഴ്സുകളായ ഇലക്ട്രോണിക്സ് മെക്കാനിക്ക്, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (കോപ), ഡ്രാഫ്റ്റ്സ്മാൻ സിവിൽ, സർവേയർ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രെസ് മേക്കിംഗ് എന്നീ ട്രേഡുകളിലേക്ക് പ്രവേശനത്തിനായി ജൂലൈ ആറുവരെ അപേക്ഷിക്കാം.
https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം തൊട്ടടുത്തുള്ള ഗവ. ഐ.ടി.ഐയിൽ നേരിട്ടെത്തി വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. ഫോൺ: 04792457496. 

(പിആർ/എഎൽപി/1296)

date