Post Category
കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
തകഴി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു.
തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ജി ഗീതാഞ്ജലി ഉദ്ഘാടനം നിർവഹിച്ചു.
2026-27 ഓണത്തിനൊരുക്കും വിളവിന്റെ വിസ്മയം എന്ന പരിപാടിയുടെ ഭാഗമായി പച്ചക്കറി തൈ വിത്ത് വിതരണവും നടന്നു. വൈസ് പ്രസിഡന്റ് കെ വി വിപിൻ കുമാർ അധ്യക്ഷനായി. യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ ഗണേഷ്കുമാർ, എസ് ശ്രീജിത്ത് ,മെർലിൻ ജോജി, കെ എസ് ആശ, എം എൻ നിഹാസ് , മീര ഗിരീഷ് , ആശ ഓമനക്കുട്ടൻ കൃഷി ഓഫീസർ പി വി മനോജ് എന്നിവർ പങ്കെടുത്തു.
(പിആർ/എഎൽപി/1302)
date
- Log in to post comments