Skip to main content

സ്‌കൂളുകളിലെ ഡ്രൈ ഡേ; ജില്ലാതല ഉദ്ഘാടനം നടത്തി

'വൃത്തി ക്യാമ്പയിനിന്റെ' ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങളില്‍ സംഘടിപ്പിക്കുന്ന 'ഡ്രൈ ഡേ' ആചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍ നിര്‍വ്വഹിച്ചു. ഹോട്ടലുകള്‍, പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവ ശുചിത്വ പരിപാലനത്തിനായി പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബോധവത്കരണ പോസ്റ്ററിന്റെ പ്രകാശനവും മേയര്‍ ചടങ്ങില്‍ നിര്‍വ്വഹിച്ചു. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളിലെ ജലാശയങ്ങളില്‍ നിക്ഷേപിക്കാനുള്ള ഗപ്പി മത്സ്യങ്ങളെ ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു.

അയ്യന്തോള്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീന ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഫി ഡെല്‍സന്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് (എ.ഡി.എം) എം. സന്ദീപ് മുഖ്യാതിഥിയായി. അയ്യന്തോള്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.കെ. ശ്രീജ, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സെക്രട്ടറി വി.ആര്‍. സുകുമാര്‍, അയ്യന്തോള്‍ ഗവ. ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി.എം. ഷാജിമോള്‍, ജില്ലാ വി.ബി.ഡി.സി. ഓഫീസര്‍ ജി. സന്തോഷ്, ബയോളജിസ്റ്റ് കെ.എന്‍. ശ്രീകാന്ത്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.സി. മനോജ് ചന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജി ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജില്‍ഷോ ജോര്‍ജ്ജ് സ്വാഗതവും ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ സി.എം. ശ്രീജ നന്ദിയും രേഖപ്പെടുത്തി.

date