ഗവ. ഐ.ടി.ഐ പ്രവേശനം; ജൂലൈ 6 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം
സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ 2026 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ ആറിന് വൈകിട്ട് 5 വരെ ദീര്‍ഘിപ്പിച്ചു. താത്പര്യമുള്ളവര്‍ക്ക് https://www.itiadmissions.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനുശേഷം ജൂലൈ 9 നകം അപേക്ഷയുടെ പ്രിന്റൗട്ട്, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ നേരിട്ടെത്തി അപേക്ഷയുടെ വെരിഫിക്കേഷന്‍ നടത്തണം. ഓണ്‍ലൈനായി അടക്കേണ്ട അപേക്ഷാ ഫീസ് 100 രൂപ. ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (2 വര്‍ഷം), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ( 1 വര്‍ഷം) എന്നീ കോഴ്സുകളാണ് ഉള്ളത്. അപേക്ഷകര്‍ക്ക് ഉയര്‍ന്ന പ്രായപരിധി ഇല്ല. എല്ലാ ട്രേഡുകളിലും 30 ശതമാനം വനിതാസംവരണവും എസ്.സി, എസ്.ടി വിഭാഗത്തിന് നിയമാനുസൃത സംവരണവും ലഭിക്കും.
- Log in to post comments