Skip to main content

അസാപ് കേരളയില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സ്

കേരള സര്‍ക്കാരിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയുടെ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പാലക്കാട്, കൂട്ടുപാത, ലക്കിടി മൈ ജിം ഫിറ്റ്‌നസ് ഹബില്‍ സംഘടിപ്പിക്കുന്ന കോഴ്‌സിലേക്ക് ഫിറ്റ്‌നസ് രംഗത്ത് തൊഴില്‍ സാധ്യതകള്‍ തേടുന്ന യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് പുതിയ ബാച്ചിലേക്ക് പ്രവേശനം. അടിസ്ഥാന യോഗ്യതയായി പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കണം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ നല്‍കുന്ന എന്‍സിവിഇടി ലെവല്‍ 4 സര്‍ട്ടിഫിക്കറ്റ് ലഭിക്കും. താല്‍പര്യമുള്ളവര്‍ക്ക് https://forms.gle/k7L16aEtENYwa8FG9 എന്ന ഓണ്‍ലൈന്‍ ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9495999667, 9895967998.

date