Post Category
റിസർച്ച് അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളേജ്, ചൈൽഡ് ഡവലപ്പ്മെന്റ് സെന്ററിലെ യൂനിസെഫ് ഫണ്ടഡ് പ്രോജക്ടിലേക്ക് ആറു മാസത്തേക്ക് (ഡിസംബർ 2026 വരെ) ഒരു റിസർച്ച് അസിസ്റ്റന്റിന്റെ താത്ക്കാലിക ഒഴിവുണ്ട്. പ്രതിമാസ വേതനം 30,000 രൂപ. PGDCCD ആണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി ജൂലൈ 10 രാവിലെ 11 ന് സി.ഡി.സി യിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471 2553540.
പി.എൻ.എക്സ്. 2374/2026
date
- Log in to post comments